Loading ...

Home Kerala

കണ്ണൂര്‍ സ്വദേശി ഗോപിക മിസ് കേരള 2021; ലിവ്യ, ഗഗന എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍

25 പേര്‍ മാറ്റുരച്ച മിസ് കേരള മത്സരത്തില്‍ കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് സൗന്ദര്യറാണി പട്ടം കരസ്ഥമാക്കി.
ബംഗളുരുവില്‍ വിദ്യാര്‍ത്ഥിനിയാണ് ഗോപിക. എറണാകുളം സ്വദേശിനി ലിവ്യ, ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിനിയായ തൃശൂര്‍ സ്വദേശിനി ഗഗന ഗോപാല്‍ എന്നിവരാണ് ഫസ്റ്റ്, സെക്കന്റ് റണ്ണര്‍ അപ്പ് സ്ഥാനങ്ങളില്‍.

'മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ആരാണ് ഉത്തരവാദി' എന്ന ചോദ്യത്തിനായിരുന്നു മത്സരാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടില്‍ ഉത്തരം നല്‍കേണ്ടിയിരുന്നത്.

കേരളീയ ലഹങ്ക, ഗൗണ്‍ എന്നിവ അണിഞ്ഞായിരുന്നു ആദ്യ റൗണ്ടുകള്‍. മൂന്നാമത്തെ റൗണ്ടില്‍ ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോണ്‍ ഡിസൈന്‍ ചെയ്ത ഗൗണില്‍ സുന്ദരിമാര്‍ റാമ്ബ് വാക്ക് നടത്തി.

ഫൈനല്‍ റൗണ്ടില്‍ അഞ്ചുപേരാണ് മത്സരിച്ചത്. സംവിധായകന്‍ ജീത്തു ജോസഫ്, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരായിരുന്നു വിധിനിര്‍ണ്ണയം നടത്തിയത്.

Related News