Loading ...

Home International

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ വന്‍പ്രതിഷേധം

ഗ്വദര്‍: പാകിസ്ഥാനില്‍ നടക്കുന്ന ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസരവാസികളുടെ വന്‍പ്രതിഷേധം.ചൈന-പാകിസ്ഥാന്‍ സംയുക്ത സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഗ്വദര്‍ തുറമുഖത്തു നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് സ്ത്രീകളും കുട്ടികളും രംഗത്തിറങ്ങിയിട്ടുണ്ട്. സമരമുഖത്ത് നിന്നുള്ള ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.

ചൈനയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഗ്വദര്‍ നിവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതിയുടെ ലഭ്യതക്കുറവ്, അനാവശ്യമായ പോസ്റ്റുകള്‍, നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള അനധികൃത മീന്‍ പിടിക്കല്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളാണ് തുറമുഖ ജനത നേരിടുന്നത്. ഈയിടെ, ഗ്വദര്‍ തുറമുഖ പരിസരങ്ങളില്‍ പ്രാദേശികവാസികള്‍ക്ക് അതിര്‍ത്തി കടന്നുള്ള കച്ചവടത്തിന് അനുമതി നിഷേധിച്ചു കൊണ്ട് പാക് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചത്.

ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ ആരംഭിച്ച്‌ ഗില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍- പഞ്ചാബ് വഴി ഗ്വദര്‍ തുറമുഖം വരെ നീണ്ടു കിടക്കുന്ന ബൃഹദ് പദ്ധതിയാണ് ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. ചൈനയ്ക്ക് പാശ്ചാത്യ രാഷ്ട്രങ്ങളിലേക്കുള്ള സമുദ്രമാര്‍ഗം തുറന്നു കൊടുക്കുന്ന ഈ പദ്ധതി അവരുടെ ദീര്‍ഘകാല സ്വപ്നമാണ്.

Related News