Loading ...

Home National

എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട്​ പുനഃസ്ഥാപിച്ചു; ഇക്കുറി രണ്ടുകോടി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​ന് തു​ക ക​ണ്ടെ​ത്താ​ന്‍ ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ച എം.​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് പു​നഃ​സ്ഥാ​പി​ച്ചു.ഈ ​സാ​മ്പത്തി​ക വ​ര്‍​ഷം ഒ​രു എം.​പി​ക്ക്​ ര​ണ്ടു​കോ​ടി രൂ​പ ല​ഭി​ക്കു​മെ​ന്ന്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ മ​ന്ത്രി റാ​വു ഇ​ന്ദ്ര​ജി​ത്​ സി​ങ്​ ലോ​ക്​​സ​ഭ​യി​ല്‍ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍​ഷം മു​ത​ല്‍ പ​ഴ​യ​തു​പോ​ലെ അ​ഞ്ചു കോ​ടി ന​ല്‍​കും. 2026 വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്കാ​ണ് അ​നു​മ​തി. 2026 വ​രെ​യു​ള്ള മൊ​ത്തം ബാ​ധ്യ​ത 17,417 കോ​ടി​യാ​ണ്. 2014 ഏ​​പ്രി​ല്‍ മു​ത​ല്‍ 2019 മാ​ര്‍​ച്ചു​വ​രെ​യു​ള്ള à´Žà´‚.​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ല​യി​രു​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. 216 ജി​ല്ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ഇ​തിന്റെ  അ​ന്തി​മ റി​പ്പോ​ര്‍​ട്ട്​ ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ല്‍ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ അ​ല്ലെ​ങ്കി​ല്‍, ജി​ല്ല​യി​ല്‍ പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നാ​യി എം.​പി​മാ​ര്‍​ക്ക് ജി​ല്ല ക​ല​ക്ട​ര്‍​മാ​രി​ലൂ​ടെ വി​നി​യോ​ഗി​ക്കാ​വു​ന്ന ഫ​ണ്ടാ​ണ് അ​ഞ്ചു കോ​ടി രൂ​പ. ര​ണ്ട​ര കോ​ടി​യു​ടെ ര​ണ്ടു ഗ​ഡു​ക്ക​ളാ​യാ​ണ് അ​നു​വ​ദി​ക്കു​ക. രാ​ജ്യ​സ​ഭാം​ഗ​ത്തി​ന് താ​ന്‍ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന സം​സ്ഥാ​ന​ത്തെ ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കാം. രാ​ജ്യ​സ​ഭ​യി​ലെ നോ​മി​നേ​റ്റ​ഡ് അം​ഗ​ത്തി​ന് ഏ​തു സം​സ്ഥാ​ന​ത്തെ​യും ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കാം.

Related News