Loading ...

Home sports

'പരാജയപ്പെട്ടാല്‍ മൂന്നാം ടെസ്റ്റില്‍ നിന്ന് കോലി സ്വയം പിന്മാറണം'-സെവാഗ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം വീരേന്ദര്‍ സെവാഗ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിക്ക് തിളങ്ങാനായില്ലെങ്കില്‍ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ സ്വയം പിന്‍വാങ്ങണമെന്ന് സെവാഗ് ആവശ്യപ്പെട്ടു.ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലിന് കോലി ഇടം നല്‍കിയിരുന്നു. ഒപ്പം ആദ്യ ടെസ്റ്റില്‍ മൂന്നു വിക്കറ്റെടുത്ത് തിളങ്ങിയ ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയ്ക്കും കോലി അവസരം നല്‍കി. ഇതിനെ തുടര്‍ന്നാണ് സെവാഗ് രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.ഭുവിയെ ഒഴിവാക്കിയ തീരുമാനം താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നും സെവാഗ് ചൂണ്ടിക്കാട്ടി. നേരത്തെ മുന്‍ താരങ്ങളായ സുനില്‍ ഗവാസ്ക്കറും വി.വി.എസ് ലക്ഷ്മണും ടീം സെലക്ഷനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

Related News