Loading ...

Home National

സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച്‌ ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച്‌ ഡിസംബര്‍ 16, 17 തിയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്.ഒന്‍പത് ബാങ്ക് യൂണിയനുകളുടെ  കൂട്ടായ്മയായ യു എഫ് ബി യു (യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ്) ആണ് ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി എംപിമാര്‍ക്ക് നിവേദനം നല്‍കാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും യു എഫ് ബി യു തീരുമാനിച്ചിട്ടുണ്ട്.ബാങ്കുകളുടെ സ്വകാര്യവത്കരണം സര്‍കാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പണിമുടക്കിന് പുറമെ മറ്റ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഓള്‍ ഇന്‍ഡ്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രടറി സഞ്ജയ് ദാസ് പറഞ്ഞു. ഈ നീക്കം സമ്ബദ്വ്യവസ്ഥയെ ബാധിക്കുമെന്നും സ്വാശ്രയ സംഘങ്ങളിലേക്കും ഗ്രാമീണ സമ്ബദ് വ്യവസ്ഥയിലേക്കുമുള്ള വായ്പാ പ്രവാഹത്തെയും ബാധിക്കുമെന്നും ദാസ് പറഞ്ഞു.

ഐ ഡി ബി ഐ ബാങ്കിനെ സര്‍കാര്‍ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂനിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബിലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും യു എഫ് ബി യു തീരുമാനമെടുത്തിട്ടുണ്ട്.2021ലെ ബജറ്റ് പ്രസംഗത്തില്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

Related News