Loading ...

Home International

വംശനാശ ഭീഷണി; ബ്രിട്ടനിലെ 30 ശതമാനം പക്ഷികള്‍ റെഡ് ലിസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടനിലെ 30 ശതമാനത്തോളം പക്ഷിവര്‍ഗങ്ങളും ഗുരുതര വംശനാശഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഗ്രീന്‍ഫിഞ്ചുകളും സ്വിഫ്റ്റുകളുമടക്കം 70 പക്ഷിവര്‍ഗങ്ങളാണ് അതിഭീഷണി നേരിടുന്ന ‘റെഡ് ലിസ്റ്റി’ല്‍ പ്പെട്ടിരിക്കുന്നത്.

കൃഷിയിടങ്ങളിലും കാടുകളിലും കൂടുകൂട്ടിയിരുന്ന ഗ്രീന്‍ഫിഞ്ചുകളെ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് ചുവന്ന പട്ടികയിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍ .ശൈത്യകാലത്ത് ബ്രിട്ടനില്‍ എത്താറുള്ള ബെവിക്‌സ് അരയന്നം, ഒരുകാലത്ത് സര്‍വസാധാരണമായി കണ്ടിരുന്ന കുരുവികള്‍, സ്റ്റര്‍ലിങ്ങുകള്‍ തുടങ്ങിയവയും ചുവന്നപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .

അതെ സമയം ഇത്തവണ 11 ഇനങ്ങളാണ് പുതുതായി പട്ടികയിലെത്തിയത്. ‘റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് ‘ (ആര്‍.എസ്.പി.ബി.) ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 25 വര്‍ഷം മുമ്ബുള്ള ആദ്യ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതിനെക്കാള്‍ വംശനാശം നേരിടുന്ന പക്ഷിവര്‍ഗങ്ങളുടെ എണ്ണം രണ്ടിരട്ടിയായി. നഗരവത്കരണവും ഭക്ഷണരീതിയില്‍വന്ന മാറ്റവും കാലാവസ്ഥാ വ്യതിയാനവും പക്ഷി വര്‍ഗങ്ങളുടെ നാശത്തിന് കാരണമായി.

Related News