Loading ...

Home National

സിബിഎസ്ഇ 12-ാം ക്ലാസ് ചോദ്യപേപ്പർ വിവാദത്തിൽ

സിബിഎസ്ഇ 12 ക്ലാസ് സോഷ്യോളജി ചോദ്യപേപ്പർ വിവാദത്തിൽ. 2002 ലെ ഗുജറാത്തിലുണ്ടായ മുസ്ലിം വിരുദ്ധ കലാപം ഏത് സർക്കാരിന്റെ കീഴിലാണ് നടന്നതെന്ന ചോദ്യമാണ് വിവാദമായത്.ചോദ്യം മാർഗനിർദേശങ്ങൾ ലംഘിച്ചതായും ഉത്തരവാദികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു. എന്നാൽ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും പൂർണ്ണമായും സിലബസിന് അകത്ത് നിന്ന് തന്നെയാണ് ചോദ്യം എന്നുമാണ് സോഷ്യോളജി അധ്യാപകരുടെ നിലപാട്.

ചോദ്യപേപ്പറിലെ സെക്ഷൻ എ-യും സി-യും നേരിട്ടുള്ള ചോദ്യങ്ങളായിരുന്നുവെങ്കിൽ സെക്ഷൻ ബി- യിലേത് അൽപം വളഞ്ഞുള്ള ചോദ്യങ്ങളായിരുന്നുവെന്ന് ഗാസിയാബാദിൽ നിന്നുള്ള സോഷ്യോളജി അധ്യാപകൻ പറയുന്നു. ചോദ്യ പേപ്പറിലെ ചില ചോദ്യങ്ങൾ സിലബസിൽ നിന്നുള്ളതാണെന്നും എന്നാൽ ചിലത് പുറമേ നിന്നുള്ളതാണെന്നുമാണ് വിമർശനം.





Related News