Loading ...

Home Gulf

യുഎഇ ദേശീയ ദിനം; വിവിധ എമിറേറ്റുകളിലുള്ള 1875 തടവുകാര്‍ക്ക് മാപ്പ് നല്‍കി

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന 1875 തടവുകാരെ വിട്ടയക്കാന്‍ തീരുമാനം.

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് തീരുമാനം. അബുദാബിയില്‍ 870 തടവുകാര്‍ക്കും ദുബായ് 142 തടവുകാര്‍ക്കും ഷാര്‍ജയില്‍ 237 തടവുകാര്‍ക്കും അജ്മാന്‍ 43തടവുകാര്‍ക്കും ഉമ്മുല്‍ഖുവൈനില്‍ 34 തടവുകാര്‍ക്കും റാസല്‍ഖൈമ 442 തടവുകാര്‍ക്കും ഫുജൈറ 107 തടവുകാര്‍ക്കുമാണ് മോചനം ലഭിക്കുന്നത്. എമിറേറ്റ് ഭരണാധികാരികളാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയിലിലായ മലയാളികളടക്കം വ്യത്യസ്ത രാജ്യക്കാരെ വിട്ടയക്കാനാണ് തീരുമാനം. ചെറിയ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവര്‍ക്കാണ് മാപ്പ് നല്‍കുക. മോചിപ്പിക്കുന്ന തടവുകാരുടെ സാമ്ബത്തിക ബാധ്യതയും എഴുതിത്തള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ കഴിയുന്നവര്‍ക്ക് തെറ്റുകുറ്റങ്ങളില്‍ പശ്ചാത്തപിച്ച്‌ കുടുംബത്തോടൊപ്പം പുതിയൊരു ജീവിതം തുടങ്ങാന്‍ അവസരമൊരുക്കിയ ഭരണാധികാരികള്‍ക്ക് എമിറേറ്റ് പൊലീസ് മേധാവികള്‍ അഭിനന്ദനം അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഇവരെ വിട്ടയയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Related News