Loading ...

Home Kerala

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷന്‍; വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡ് അം​ഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്ബും ഈ മാസം ലഭിക്കും.

വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം അഞ്ച് കിലോ അരിക്ക് 10.90രൂപ നിരക്കില്‍ ലഭിക്കും. നില കാര്‍ഡ് അം​ഗങ്ങള്‍ക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ നല്‍കും.
‌
ഒക്ടോബറില്‍ തുടങ്ങിയ ത്രൈമാസത്തിലെ മണ്ണെണ്ണ വിഹിതം ഈ മാസം കൂടി വാങ്ങാം. പുതുക്കിയ വില പ്രകാരം മണ്ണെണ്ണയ്ക്ക് ലിറ്ററിന് 55 രൂപ ആണ്. നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചു.


Related News