Loading ...

Home Gulf

വി​ദേ​ശ​കാ​ര്യ മ​ന്ത്രി വി.​കെ. സിം​ഗ് കു​വൈ​ത്തി​ല്‍

കു​വൈ​ത്ത് സി​റ്റി : ഖ​റാ​ഫി നാ​ഷ​ണ​ലി​ല്‍ തൊ​ഴി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​വാ​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ സിം​ഗ് പ​റ​ഞ്ഞു. 

കു​വൈ​ത്തി​ലെ നി​യ​മ​ത്തി​ന്‍റെ വൃ​ത്ത​ത്തി​ല്‍ നി​ന്ന് ചെ​യ്യാ​വു​ന്ന പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ള്‍ മാ​ത്ര​മേ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രി​ന് സ്വീ​ക​രി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ആ​നു​കൂ​ല്യ​ങ്ങ​ള്‍ കി​ട്ടു​ന്ന മു​റ​യ്ക്ക് നി​യ​മ​പ​ര​മാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ച്ച്‌ പോ​കു​വാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​വാ​ന്‍ കു​വൈ​ത്ത് സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ ദു​രി​ത​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​ത്തി​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ടു​മെ​ന്നും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​വാ​ന്‍ കൂ​ടു​ത​ല്‍ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​വേ​ദ​ന​ങ്ങ​ള്‍ നേ​രി​ട്ട് കേ​ള്‍​ക്കു​വാ​ന്‍ ക്യാ​ന്പു​ക​ളും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. 

ഉ​ച്ച​ക്ക് ശേ​ഷം ന​ട​ന്ന കു​വൈ​ത്ത് അ​ധി​കൃ​ത​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷെ​യ്ഖ് സ​ബാ​ഹ് അ​ല്‍ ഖാ​ലി​ദ് അ​ല്‍ ഹ​മ​ദ് അ​ല്‍ സ​ബാ​ഹ് , സ​ഹ​മ​ന്ത്രി ഖാ​ലി​ദ് അ​ല്‍ ജാ​റ​ല്ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി ഹി​ന്ദ് അ​സ​ബീ​ഹു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ·ാ​രു​മാ​യും വി.​കെ.​സിം​ഗ് ച​ര്‍​ച്ച ന​ട​ത്തി. അ​തി​നി​ടെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ കൃ​ത്യ​മാ​യ ഉ​റ​പ്പു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ നി​രാ​ശ​യി​ലാ​ണ്. ഇ​ഖാ​മ​യു​ടെ കാ​ര്യ​ത്തി​ലും ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും തി​ക​ച്ചും അ​നി​ശ്ചി​ത​വ​സ്ഥ​യാ​ണു​ള്ള​ത്. 

റി​പ്പോ​ര്‍​ട്ട്: സ​ലിം കോ​ട്ട​യി​ല്‍

Related News