Loading ...

Home International

ഉക്രൈന്‍ വിഷയം ; റഷ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: ഉക്രൈയിന് മേല്‍ റഷ്യയുടെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ തുറന്ന പോരാട്ടത്തിനൊരുങ്ങി അമേരിക്ക. അധിനിവേശ സ്വഭാവത്തോടെ ഉക്രൈനെ സമീപിക്കരുതെന്ന ശക്തമായ മുന്നറിയിപ്പാണ് അമേരിക്ക നല്‍കിയത്.

അമേരി ക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നേരിട്ടിറക്കിയ പ്രസ്താവനയ്‌ക്ക് പിന്നാലെ നാറ്റോ മേധാവി ജനറല്‍ ജെന്‍സ് സ്റ്റോള്‍റ്റന്‍ ബര്‍ഗും റഷ്യയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

റഷ്യയുടേത് തികച്ചും അനാവശ്യ ഇടപെടലാണ്. ഉക്രൈന്‍ അമേരിക്കയുടെ സുഹൃദ് രാജ്യമാണ്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ മേഖലയില്‍ അനാവശ്യ സംഘര്‍ഷ സാഹചര്യമാണ് പുടിന്‍ സൃഷ്ടിക്കുന്നതെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഉക്രൈനെ സഹായിക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിനെതിരെയാണ് റഷ്യന്‍ നീക്കം.

ഹോളോഡോമോര്‍ എന്ന പേരില്‍ ചരിത്രത്തില്‍ ഏറെ ഭീതിയോടെ ഓര്‍ക്കുന്ന പട്ടിണിമരണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ജനതയാണ് ഉക്രൈനിലേത്. ഇന്നവര്‍ സ്വതന്ത്ര ജനതയും ഭരണകൂടവുമാണ്. റഷ്യ ഇന്നും ഉക്രൈനോട് ശത്രുത യോടെയാണ് പെരുമാറുന്നതെന്നും അമേരിക്ക ആരോപിച്ചു.

യൂറോപ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് നേരെ റഷ്യ എടുക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് നാറ്റോ മേധാവിയും മുന്നറിയിപ്പു നല്‍കുന്നത്. അതിര്‍ത്തി പങ്കിടുന്ന രാജ്യമായിരുന്നിട്ടും ഉക്രൈന് നേരെ റഷ്യ എടുക്കുന്ന നയം പിടിച്ചെടുക്കല്‍ സ്വഭാവമുള്ളതാണെന്നും അമേരിക്കയും നാറ്റോ സഖ്യവും ആരോപിച്ചു. ഇതിനിടെ തികച്ചും തെറ്റിദ്ധാരണയാണ് ഉക്രൈന്‍-റഷ്യ വിഷയത്തില്‍ ആഗോളതലത്തില്‍ പ്രചരിക്കുന്നതെന്ന് ക്രംലിന്‍ വക്താവ് ജിമിത്രി പെസ്‌കോവ് പറഞ്ഞു.




Related News