Loading ...

Home International

മൂഹമാദ്ധ്യമങ്ങളിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ആസ്ട്രേലിയ

കാന്‍ബറ: സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ആസ്ട്രേലിയ. സമൂഹമാദ്ധ്യമങ്ങളിലെ കളിയാക്കലുകളും ഭീഷണികളും തടയാന്‍ സുപ്രധാന നിയമം സര്‍ക്കാര്‍ പാസാക്കിയതോടെയാണിത്.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തിയത്. നിയമം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പുതിയ നിയമപ്രകാരം സമൂഹമാദ്ധ്യമ കമ്ബനികളെ ഉപഭോക്താക്കള്‍ പങ്കുവയ്ക്കുന്ന ട്രോളുകളുടെ പ്രസാധകരായി കണക്കാക്കുകയും, അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്ന അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദികളായി കണക്കാക്കുകയും ചെയ്യും. അതേസമയം, ഉള്ളടക്കം പോസ്റ്റ് ചെയ്തവരെയും പങ്കുവച്ചവരേയും കണ്ടെത്താനും നടപടികള്‍ സ്വീകരിക്കാനും വിവരങ്ങള്‍ കൈമാറാനും സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകള്‍ തയ്യാറായാല്‍ അവര്‍ക്ക് മറ്റ് ബാദ്ധ്യതകള്‍ ഉണ്ടാകില്ലെന്നും നിയമത്തിലുണ്ട്.


Related News