Loading ...

Home International

മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് ഇസ്രേൽ

ജറുസലേം: ഊര്‍ജസ്രോതസുകള്‍ക്കായി വേറിട്ട മാര്‍ഗം കണ്ടെത്തി ഇസ്രായേല്‍. മനുഷ്യമാലിന്യത്തിന്റെ ഗന്ധം പോലും താങ്ങാന്‍ ആര്‍ക്കും കഴിയില്ലെങ്കിലും അവ ശേഖരിച്ച്‌ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍.

ഇസ്രായേലിലെ ഗവേഷകര്‍ സന്തോഷത്തോടെ 'പൂപ്പ് വോളണ്ടിയര്‍മാര്‍' എന്ന് വിളിക്കുന്ന ഇവര്‍ വിസര്‍ജ്ജ്യം ശേഖരിക്കുകയും അതിനെ കല്‍ക്കരിക്ക് സമാനമായ ഹൈഡ്രോചാര്‍ എന്ന പദാര്‍ത്ഥമായി മാറ്റുകയും ചെയ്തുവെന്ന്പോപ്പുലര്‍ സയന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിലെ ബെന്‍-ഗുരിയോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നെഗെവ് മരുഭൂമിയില്‍ ഒരു ടോയിലറ്റ് സ്ഥാപിച്ചിരുന്നു. അവിടെ നിരവധി ആളുകള്‍ ദിവസേന മലം നിക്ഷേപിക്കുകയും ഗവേഷകര്‍ ദിവസവും അവ ശേഖരിക്കുകയും ചെയ്താണ് പരീക്ഷണം നടത്തിയത്. ശേഷം രോഗാണുക്കളെ ഇല്ലാതാക്കാന്‍ ഓട്ടോക്ലേവുകളില്‍ മാലിന്യം ചൂടാക്കുകയും ചെയ്തു. അതിനുശേഷം ശാസ്ത്രജ്ഞന്മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് അവ പൊടിച്ചെടുക്കുകയായിരുന്നു.

Related News