Loading ...

Home Kerala

മുല്ലപ്പെരിയാറിലെ വെള്ളം കുതിച്ചെത്തി; പെരിയാര്‍ തീരത്തെ വീടുകള്‍ വെള്ളത്തില്‍

തൊടുപുഴ: മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകിയെത്തിയതോടെ പെരിയാര്‍ തീരത്തെ വീടുകളിലടക്കം വെള്ളം കയറി.നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയായതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 9 ഷട്ടറുകള്‍ തുറന്നത്.

നിലവില്‍ 5691.16 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അഞ്ചു ഷട്ടറുകള്‍ 60 സെന്റിമീറ്ററും നാല് ഷട്ടറുകള്‍ 30 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.പുലര്‍ച്ചെ 3.55 നാണ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.


Related News