Loading ...

Home International

അഫ്ഗാനിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്‍.

താലിബാന്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു മാധ്യമങ്ങളെയും അനുവദിക്കില്ലെന്ന് അധികാരികള്‍ വ്യക്തമാക്കി.

മാധ്യമ വാര്‍ത്തകള്‍ പരിശോധനകള്‍ക്കും സെന്‍സര്‍ഷിപ്പിനും ശേഷം മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്ന് ബദക്ഷാന്‍ പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിംഗിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ പോകാന്‍ പാടില്ലെന്നും അവര്‍ പുരുഷ ജീവനക്കാര്‍ക്കൊപ്പം ഓഫീസില്‍ ജോലികള്‍ ചെയ്യുന്നതാണ് നല്ലതെന്നും താലിബാന്‍ വാര്‍ത്താവിതരണ- സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മെസൂദീന്‍ അഹമ്മദി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിലവില്‍ പല മാധ്യമപ്രവര്‍ത്തകരും താലിബാനില്‍ നിന്ന് കനത്ത ഭീഷണികള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. മിക്ക സ്ഥാപനങ്ങളിലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ സ്വതന്ത്ര ചിന്താഗതിക്കാരായ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഒളിവില്‍ പോയിരിക്കുകയാണ്.


Related News