Loading ...

Home International

ബ്രിട്ടണില്‍നിന്ന്​ മോചനം നേടി പരമാധികാര റിപബ്ലിക്​ രാജ്യമായി ബാര്‍ബഡോസ്​

ബ്രിഡ്​ജ്​ടൗണ്‍: നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ്​ ഭരണത്തില്‍നിന്ന്​ പൂര്‍ണ്ണ മോചനം നേടി ബാര്‍ബഡോസ്​. ചൊവ്വാഴ്ച ചാള്‍സ് രാജകുമാരന്‍ പ​ങ്കെടുത്ത വര്‍ണ ഗംഭീരമായ ചടങ്ങിലാണ്​ എലിസബത്ത്​ രാജ്ഞിയെ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ നീക്കിയതായി പ്രഖ്യാപിച്ചത്​.

പിന്നീട്​ കരീബിയന്‍ ദ്വീപ്​ രാഷ്​ട്രത്തെ ലോകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക്​ രാഷ്​ട്രമായി പ്രഖ്യാപിക്കുകയും ചെയ്​തു.

ഗവര്‍ണര്‍ ജനറലായിരുന്ന സാന്‍ഡ്ര മേസണ്‍ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു. 2018മുതല്‍ രാജ്യത്തിന്‍റെ ഗവര്‍ണര്‍ ജനറലാണ്​ സാന്‍ഡ്ര.

ബ്രിട്ടണില്‍നിന്ന്​ സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 55ാം വാര്‍ഷിക ദിനമായ നവംബര്‍ 30നായിരുന്നു റിപബ്ലിക്​ പ്രഖ്യാപനവും രാഷ്​ട്രപതിയുടെ സത്യപ്രതിജ്ഞയും. ഔദ്യോഗിക അധികാര കൈമാറ്റത്തെ സൂചിപ്പിക്കാന്‍ ​ബ്രിട്ടീഷ്​ രാജവാഴ്ചയുടെ റോയല്‍ സ്റ്റാന്‍ഡേര്‍ഡ്​​ പതാക താഴ്​ത്തുകയും മാറ്റുകയും ചെയ്​തു.

കഴിഞ്ഞവര്‍ഷം​ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ ബ്രിട്ടീഷ്​ രാജ്ഞിയെ നീക്കം ചെയ്യുന്നതായി ബാര്‍ബഡോസ്​ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പരമാധികാര റിപബ്ലിക്​ പ്രഖ്യാപനത്തെ ആഘോഷ​ത്തോടെയാണ്​ ബാര്‍ബഡോസ്​ ജനത വരവേറ്റത്​. രാജ്യത്ത്​ കോവിഡ്​ 19നെ തുടര്‍ന്ന്​ പ്രഖ്യാപിച്ച കര്‍ഫ്യൂ ഒഴിവാക്കി ജനങ്ങള്‍ക്ക്​ ആഘോഷിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. ചാള്‍സ്​ രാജകുമാരന്​ പുറമെ ബാര്‍ബേഡിയന്‍ ഗായികയായ റിഹാനയും ചടങ്ങില്‍ പ​ങ്കെടുത്തു. പുതിയ തുടക്കമായാണ്​ ചടങ്ങിനെ ചാള്‍സ്​ രാജകുമാരന്‍ വിശേഷിപ്പിച്ചത്​. എല്ലാഴ്പ്പോഴും താന്‍ ബാര്‍ബഡോസിന്‍റെ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Related News