Loading ...

Home Gulf

വാക്‌സിനെടുത്ത എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനവുമായി യുഎഇ

ദുബൈ: വാക്‌സിനെടുത്ത പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.

രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ എടുക്കാം.

നേരത്തെ ചില വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു ബൂസ്റ്റര്‍ നല്‍കിയിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍, നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍പെട്ടവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മേഖല വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.

ഒമിക്രോണുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വാക്‌സിനെടുക്കാന്‍ യോഗ്യരായവരില്‍ 100 ശതമാനം ആളുകളും ഒരു ഡോസെങ്കിലും എടുത്തുകഴിഞ്ഞു.

90 ശതമാനം പേരും രണ്ട് ഡോസും പൂര്‍ത്തിയാക്കി. 100 ശതമാനം വാക്‌സിനേഷന്‍ എന്നാല്‍ രാജ്യത്തെ എല്ലാവരും വാക്‌സിനെടുത്തു എന്നല്ല അര്‍ഥം. ജനസംഖ്യ അടിസ്ഥാനത്തില്‍ അത് മാറിക്കൊണ്ടിരിക്കും. എന്നാല്‍, നിര്‍ബന്ധമായും വാക്‌സിനെടുക്കേണ്ട എല്ലാവരും എടുത്തുകഴിഞ്ഞെന്നും അവര്‍ അറിയിച്ചു.


Related News