Loading ...

Home International

ആരോഗ്യപ്രവർത്തകർക്ക് ശമ്പളം കൂട്ടാൻ സ്വിറ്റ്സർലൻഡിൽ ജനകീയാനുമതി

സൂറിക് ∙ കയ്യടിയും അഭിനന്ദനങ്ങളും മാത്രം പോരാ, ആരോഗ്യപ്രവർത്തകർക്കു മികച്ച തൊഴിൽ സാഹചര്യങ്ങളും ശമ്പള വർധന അടക്കമുള്ള നിർദേശങ്ങളും നടപ്പാക്കണമെന്നു സ്വിസ് ജനത ഹിതപരിശോധനയിലൂടെ വിധിയെഴുതി. സർക്കാരും പാർലമെന്റിലെ ഭൂരിപക്ഷവും എതിർത്തിട്ടും ഒരു വിഭാഗം ജീവനക്കാർ രാജ്യവ്യാപകമായി ഹിതപരിശോധനയ്ക്ക് അനുമതി നേടുകയും ബാലറ്റിലൂടെ ജയം നേടി ഭരണഘടനയുടെ അംഗീകാരം നേടുകയുമായിരുന്നു. 61% പേരാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങളെ പിന്തുണച്ചത്. നഴ്സിങ് സംഘടനകളുടെ നിരന്തര ആവശ്യത്തെ തുടർന്ന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും സംഘടനകൾക്ക് ഇതു സ്വീകാര്യമായില്ല. തുടർന്നു രാജ്യവ്യാപകമായി ഒപ്പുശേഖരണം നടത്തിയാണു ഹിതപരിശോധനയ്ക്ക് അനുമതി നേടിയത്. സ്വിസ് ഹെൽത്ത് കെയർ മേഖലയിൽ നിലവിൽ 11,000 ഒഴിവുകളണുള്ളത്. 2029ന് അകം 70,000 നഴ്‌സുമാരെ കൂടി ആവശ്യമായിവരുമെന്നു സംഘടനകൾ പറയുന്നു.

Related News