Loading ...

Home National

വായുമലിനീകരണം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ 48 മണിക്കൂറിനകം നടപ്പാക്കണമെന്ന് സുപ്രിം കോടതി

വായു മലിനീകരണം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കര്‍മസേന രൂപീകരിക്കുമെന്ന് സുപ്രിം കോടതി.
സംസ്ഥാനങ്ങള്‍ 48 മണിക്കൂറിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലെ വായു മലിനീകരണ സംബന്ധിച്ചുള്ള ഹരജി സുപ്രിം കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 405 ആണെന്നും ഒമിക്രോണ്‍ വൈറസിന്‍റെ ആശങ്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ ഇന്ന് സുപ്രിം കോടതിയെ അറയിച്ചത്. വായു മലിനീകരണം തടയാനുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി രമണ കേന്ദ്രത്തോട് ചോദിച്ചു. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വിശദീകരണം തേടാമെന്നും കോടതി വ്യക്തമാക്കി. നടപടിയെടുക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു പക്ഷെ വായു മലിനീകരണം വര്‍ധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വായു മലിനീകരണം കുറച്ചു കൊണ്ട് വരാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഇതുവരെ നടപ്പാക്കിയ മാര്‍ഗനിര്‍ദേശഗങ്ങള്‍ വ്യക്തമാക്കി ബുധനാഴ്ച വൈകുന്നേരത്തിന് മുന്‍പ് സംസ്ഥാനങ്ങള്‍ മറുപടി സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

Related News