Loading ...

Home International

ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​കളിൽ സന്നാഹങ്ങള്‍ മെച്ചപ്പെടുത്തി​ ചൈ​ന; സൈ​ന്യ​ത്തി​നാ​യി റോ​ഡ്​ നി​ര്‍​മാ​ണം ത​കൃ​തി​യി​ല്‍

ഇ​ന്ത്യ​ന്‍ പ്ര​വി​ശ്യ​ക​ള്‍​ക്ക​രി​കി​ലാ​യി ചൈ​ന തി​ര​ക്കി​ട്ട സൈ​നി​ക വി​ന്യാ​സ​വും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ന് സ​മീ​പ​ത്താ​യാ​ണ്​ മി​സൈ​ല്‍, റോ​ക്ക​റ്റ് ​െറ​ജി​മെന്‍റു​ക​ളെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മെ കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് സെ​ക്​​ട​റി​ന് എ​തി​ര്‍വ​ശം അ​ക്‌​സാ​യി ചി​ന്‍ മേ​ഖ​ല​യി​ല്‍ ചൈ​നീ​സ് സൈ​ന്യം പു​തി​യ ഹൈ​വേ നി​ര്‍​മി​ക്കു​ന്ന വി​വ​രം ഇ​ന്ത്യ ടു​ഡേ​യാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ഈ ​പാ​ത​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ക്ഷ​ണ​വേ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലേ​ക്ക്​ നി​ര്‍​ണാ​യ​ക​നീ​ക്കം ന​ട​ത്താ​ന്‍ ചൈ​നീ​സ്​ സേ​ന​ക്ക്​ സാ​ധി​ക്കു​മെ​ന്ന്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഷ്ഗ​ര്‍, ഗ​ര്‍ ഗ​ന്‍സ, ഹോ​ട്ടാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന താ​വ​ള​ങ്ങ​ള്‍​ക്കു​ പു​റ​മെ പു​തി​യ എ​യ​ര്‍ സ്​​ട്രി​പ്പു​ക​ളും നി​ര്‍​മി​ക്കു​ന്നു​വെ​ന്ന​ത്​ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

തി​ബ​ത്ത​ന്‍ സ്വ​യം​ഭ​ര​ണ മേ​ഖ​ല​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ചൈ​നീ​സ് സൈ​ന്യം വ​ലി​യ തോ​തി​ല്‍ മി​സൈ​ല്‍, റോ​ക്ക​റ്റ് റെ​ജി​മെന്‍റു​ക​ളെ വി​ന്യ​സി​ച്ച​താ​യും അ​വി​ടെ സൈ​നി​ക പാ​ള​യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ളു​ടെ വി​ന്യാ​സ​വും വ്യാ​പ​ക​മാ​ക്കി.

ചൈ​നീ​സ്​ സൈ​നി​ക​ര്‍​ക്കൊ​പ്പം മേ​ഖ​ല​യു​ടെ ഭൂ​മി​ശാ​സ്​​ത്രം വ​ഴ​ങ്ങു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ തി​ബ​ത്തു​കാ​രെ​യും ഇ​വി​ട​ങ്ങ​ളി​ലെ ഔ​ട്ട്​​പോ​സ്​​റ്റു​ക​ളി​ല്‍ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു.

ക​ഴി​ഞ്ഞ ശൈ​ത്യ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്‌​ ക്യാ​മ്ബു​ക​ള്‍, റോ​ഡ് ശൃം​ഖ​ല എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​ല്‍ ചൈ​ന ഏ​റെ മു​ന്നേ​റി​യെ​ന്നാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍.

അ​തി​ര്‍​ത്തി​യി​ലെ ചൈ​ന​യു​ടെ നീ​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ ക​ഴി​ഞ്ഞ സൈ​നി​ക ത​ല ച​ര്‍​ച്ച​യി​ലും ഇ​ന്ത്യ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു

Related News