Loading ...

Home International

റോഹിങ്ക്യന്‍ വംശഹത്യ കേസ്: അര്‍ജന്റീന കോടതി പരിഗണിക്കും

ധാക്ക: മ്യാന്മാറിലെ മുസ്‌ലിം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ക്കെതിരെ സൈന്യം നടത്തിയ വംശഹത്യക്കെതിരായ കേസ് അര്‍ജന്റീനയിലെ കോടതി പരിഗണിക്കും.ബ്യൂണസ് ഐറസിലെ ഫെഡറല്‍ ക്രിമിനല്‍ കോടതിയുടെ രണ്ടാം ചേംബറാണ് കേസ് പരിഗണിക്കുകയെന്ന് യു.കെ കേന്ദ്രമായ ബര്‍മീസ് റോഹിങ്ക്യ ഓര്‍ഗനൈസേഷന്‍ യു.കെ (ബ്രൗക്) അറിയിച്ചു.

റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ നടന്ന മുഴുവന്‍ അതിക്രമങ്ങളും കേസിന്റെ പരിധിയില്‍ വരും. റോഹിങ്ക്യന്‍ വംശഹത്യയുമായി ബന്ധപ്പെട്ട് കേസെടുക്കുന്ന ആദ്യ രാജ്യമാണ് അര്‍ജന്റീനയെന്ന് ബ്രൗക് പറഞ്ഞു.

അര്‍ജന്റീനന്‍ കോടതിയുടെ നടപടി റോഹിങ്ക്യന്‍ ജനതക്ക് മാത്രമല്ല, അടിച്ചമര്‍ത്തപ്പെട്ട മുഴുവനാളുകള്‍ക്കും പ്രതീക്ഷ പകരുന്നതാണെന്ന് ബ്രൗക് പ്രസ്താവനയില്‍ അറിയിച്ചു. വംശഹത്യ നടത്തിയവര്‍ക്ക് ഒളിക്കാന്‍ ഇടമില്ലെന്ന സന്ദേശമാണ് അര്‍ജന്റീന നല്‍കുന്നതെന്ന് ബ്രൗക് പ്രസിഡന്റ് ടുന്‍ ഖിന്‍ പറഞ്ഞു. 2019 നവംബറിലാണ് അര്‍ജന്റീന കോടതിയില്‍ ബ്രൗക് ഹർജി നല്‍കിയത്.





Related News