Loading ...

Home International

അധ്യാപകരില്ല ; പാക്കിസ്ഥാനിൽ സമരവുമായി തെരുവിലിറങ്ങി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇസ്ലാമാബാദ് : സാമ്പത്തിക പരാധീനതകളില്‍ നട്ടം തിരിയുന്ന പാകിസ്താനെ വലച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമരവും .

അധ്യാപകരില്ലാത്തതിനാലാണ് പാകിസ്താനിലെ നോര്‍ത്ത് വസീറിസ്ഥാന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമരവുമായി ഇറങ്ങിയത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തങ്ങളുടെ പ്രതിഷേധം തുടര്‍ന്ന് കൊണ്ടുപോകുമെന്നും പ്രധാനപ്പെട്ട റസ്മാക്-മിറാന്‍ഷാ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെയും വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം ഉയര്‍ത്തി . സ്കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികളാണ് റാലി നടത്തിയത്.

മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത് . ഏറെ അകലെ നിന്ന് പോലും കിലോമീറ്ററുകള്‍ താണ്ടി സ്കൂളുകളിലെത്തുന്ന തങ്ങളെ പഠിപ്പിക്കാന്‍ ആരുമില്ലാത്തതിന്റെ സങ്കടവും വിദ്യാര്‍ത്ഥികള്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.


Related News