Loading ...

Home National

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി

 à´ªàµà´°à´¤à´¿à´ªà´•àµà´· ബഹളങ്ങള്‍ക്കിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ബില്‍ പാസാക്കിയത്.ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

നേരത്തെ, ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. പാര്‍ലമെന്‍റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാ വിഷയങ്ങളും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്‍റില്‍ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാവും. എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ഉത്തരം നല്‍കുമെന്ന് മോദി വ്യക്തമാക്കി.

ഇന്ധനവില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഇന്ധനവില ചര്‍ച്ച ചെയ്യണമെന്ന് എന്‍ കെ പ്രേമചന്ദ്രനാണ് ആവശ്യപ്പെട്ടത്. ഇന്ധന വില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മുല്ലപെരിയാര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് ഡീന്‍ കുര്യാക്കോസ് നോട്ടീസ് നല്‍കി. സഭാ നടപടികള്‍ സാധാരണ നിലയിലാവാതെ ചര്‍ച്ച ഇല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

രാജ്യസഭയില്‍ ഇടത് എംപിമാരും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് വി ശിവദാസന്‍ ആവശ്യപ്പെട്ടു. വിളകള്‍ക്ക് താങ്ങുവില നിയമപരമാക്കണമെന്നാണ് ബിനോയ് വിശ്വം നോട്ടീസ് നല്‍കിയത്. ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി അക്രമം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പുനസ്ഥാപിക്കുക, ആര്‍ടി പിസിആര്‍ ടെസ്റ്റിന്‍റെ പേരിലുള്ള ഭീമമായ ചാര്‍ജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് പാര്‍ലിമെന്‍ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Related News