Loading ...

Home International

ഒമൈക്രോണ്‍ വ്യാപനം കൂടുന്നു; കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍

ലണ്ടന്‍: കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ബെല്‍ജിയത്തിന് പിന്നാലെ ജര്‍മനിയിലും ഇറ്റലിയിലുമായി മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനിയില്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരിലും, ഇറ്റലിയില്‍ മൊസാംബിക്കില്‍ നിന്നെത്തിയ ആളിലുമാണ് രോഗബാധ കണ്ടെത്തിയത്.

ബ്രിട്ടനില്‍ രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടകളിലും പൊതുവാഹനങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കില്‍ ഒരാളില്‍ ഒമൈക്രോണ്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.

ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഇസ്രയേല്‍ രാജ്യാതിര്‍ത്തികള്‍ അടച്ചു. ഒമൈക്രോണ്‍ വകഭേദം ബാധിച്ചു എന്ന് സംശയിക്കുന്ന ഏഴ് കേസുകള്‍ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി നാഫ്രലി ബെന്നറ്റ് അറിയിച്ചു. ആശങ്ക കൂടിയതോടെ തെക്കന്‍ കൊറിയ, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഒമാന്‍, ഹംഗറി, ഇന്തോനേഷ്യ, ടുണീഷ്യ തുടങ്ങി പല രാജ്യങ്ങളും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്.

Related News