Loading ...

Home National

ഒമൈക്രോൺ; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ "ഒമിക്രോണ്‍" വൈറസിന്റെ വ്യാപനത്തിന്റെ അടിയന്തിര യോഗം വിളിച്ച്‌ പ്രധാനമന്ത്രി.
ലോകാരോഗ്യ സംഘടന ജാഗ്രതാ മുന്നറിയിപ്പു നല്‍കിയ പശ്ചാ ത്തലത്തിലാണ് യോഗം. ആഗോളതലത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കൊറോണ അതിവേഗ വ്യാപന ശേഷിയുള്ള വൈറസ് വ്യാപിക്കുന്നത്. ഇതിനിടെ രാജ്യത്തെ വാക്‌സിനേഷന്റെ വേഗതകൂട്ടാനുള്ള ശ്രമങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. കേന്ദ്രസര്‍ക്കാറിന്റെ പതിവ് അവലോകനമാണ് നടന്നതെന്നും എന്നാല്‍ ആഗോള സ്ഥിതിയും അവലോകനം ചെയ്യുമെന്നും കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാഡീവ് ഗൗബ അറിയിച്ചു. വെര്‍ച്വല്‍ സംവിധാനത്തിലൂടെ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, നിതി ആയോഗ് ആരോഗ്യവിഭാഗം മേധാവി ഡോ.വി.കെ.പോള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ആഗോളതലത്തിലെ കൊറോണ വ്യാപനത്തിന്റെ പുതിയ ഘട്ടം കണക്കിലെടുത്ത് ബ്രിട്ടന് പിന്നാലെ അമേരിക്കയും ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ ബല്‍ജിയത്തിലും കൊറോണ വ്യാപനം കണ്ടെത്തി യതോടെ ആശങ്ക കൂടുന്നതായി ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.

Related News