Loading ...

Home International

ചിലിയില്‍ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി; അക്രമം പോപ്പിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ്

സാന്റിയാഗോ: ചിലിയില്‍ ക്രൈസ്തവന ദേവാലയങ്ങള്‍ക്ക് നേരെ വയാപക ആക്രമണം. നിരവധി ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. അടുത്തയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ചിലി സന്ദര്‍ശിക്കാനിരിക്കേയാണ് ആക്രമണം.തലസ്ഥാന നഗരമായ സാന്റിയാഗോയില്‍ മൂന്ന് ദേവാലയങ്ങള്‍ തീയിട്ടു നശിപ്പിച്ചു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ചില ലഘുലേഖകളും പ്രദേശത്ത് വിതറിയിട്ടുണ്ട്. പോപ്പിന്റെ സന്ദര്‍ശനത്തിന് ചെലവാക്കുന്ന പണം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നാണ് ലഘുലേഖകളിലെ പ്രധാന ആവശ്യം. സംഭവത്തില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. വത്തിക്കാനും ഇതുവരെ ഇതേകുറിച്ച്‌ പ്രതികരിച്ചിട്ടില്ല.ആക്രമണത്തെ പ്രസിഡന്റ് മിഷെലെ ബാചെലെറ്റ് അപലപിച്ചു. വളരെ വിചിത്രമായിരിക്കുന്നു ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതികരിക്കാന്‍ അവകാശമുണ്ട്. ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും പ്രത്യേക സംഘടനയാണെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.അടുത്തയാഴ്ച ആദ്യം ചിലിയില്‍ എത്തുന്ന പോപ്പ് ചൊവ്വാഴ്ച സാന്റിയാഗോ പാര്‍ക്കില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം ബലി അര്‍പ്പിക്കും. തദ്ദേശീയ ജനവിഭാഗമായ മപുചെയുടെ നേതാക്കളുമായി പോപ്പ് കൂടിക്കാഴ്ച നടത്തും. ചില സന്ദര്‍ശനത്തിന് ശേഷം പോപ്പ് പെറുവിലേക്ക് പോകും.ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ നിന്നുള്ളയാളാണ് പോപ്പ് ഫ്രാന്‍സിസ്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ കൂടിയാണ് അദ്ദേഹം.

Related News