Loading ...

Home International

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ ഇടിവ്, ബാരലിന് 80 ഡോളറില്‍ താഴെ

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ്. 2020 ഏപ്രിലിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ബ്രെന്റ് ക്രൂഡോയിലിന്റെ വില വെള്ളിയാഴ്ച ബാരലിന് 80 ഡോളറില്‍ താഴെയെത്തി.ആന്താരാഷ്ട്ര തലത്തില്‍ ആശങ്ക വര്‍ധിപ്പിച്ച്‌ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് വിലയിടിവ് എന്നാണ് വിലയിരുത്തല്‍. വിലയില്‍ നാല് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തയത്.

പ്രമുഖ എണ്ണ ഉപഭോക്താക്കളായ രാജ്യങ്ങള്‍ തങ്ങളുടെ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരം പുറത്തിറക്കിക്കൊണ്ട് നടത്തിയ ഇടപെടലിന് പിന്നാലെ ആഗോള വിപണിയില്‍ വിതരണ മിച്ചം വര്‍ദ്ധിക്കുമെന്ന ആശങ്കകള്‍ വര്‍ധിപ്പിച്ചതും വിലയിടിയാന്‍ ഇടായാക്കിയിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള ഉപഭോഗ രാജ്യങ്ങളെ ഏകോപിപ്പിച്ച്‌ വില യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ പുറത്തിറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.


Related News