Loading ...

Home Gulf

ഖത്തറില്‍ നിശ്ചിത റോഡുകളില്‍ ഹെവി വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും നിരോധനം

ദോഹ: ഖത്തറില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെ, നിശ്ചിത റോഡുകളില്‍ ഹെവി വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തിരക്കേറിയ മണിക്കൂറുകളിലാണ് ഈ നിയന്ത്രണം ബാധകമാകുക.അതേസമയം, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്കും സ്‌കൂള്‍ ബസ്സുകള്‍ക്കും നിരോധനം ബാധകമാകില്ല. രാവിലെ 6 മുതല്‍ 8 വരെയും, ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും, വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുമാണ് നിരോധിത മണിക്കൂറുകള്‍.

എ റിംഗ്, ബി റിംഗ്, സി റിംഗ്, 22 ഫെബ്രുവരി, സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍, മുഹമ്മദ് ബിന്‍ ഥാനി സ്ട്രീറ്റ്, അല്‍ മര്‍ഖിയ സ്ട്രീറ്റ്, അല്‍ ഇസ്തിഖ്‌ലാല്‍ സ്ട്രീറ്റ് എന്നീ റോഡുകളിലാണ് നിരോധനം ബാധകമാകുക.

Related News