Loading ...

Home International

റഷ്യ ഏറ്റവും വലിയ ഭീഷണി; മുന്നറിയിപ്പുമായി സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് സംയുക്ത സൈനിക മേധാവി

ലണ്ടന്‍: ബ്രിട്ടന് ഏറ്റവും വലിയ ഭീഷണിയായി മാറുക റഷ്യയെന്ന് മുന്നറിയിപ്പ്. സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് സംയുക്ത സൈനിക മേധാവി ജനറല്‍.നിക് കാര്‍ട്ടറാണ് റഷ്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

'2014ലാണ് താന്‍ സൈനിക മേധാവിയായത്. ആ സമയത്ത് വിഘടനാവദമാണോ റഷ്യയാ ണോ വലിയ വെല്ലുവിളി എന്ന് ചര്‍ച്ച നടന്നിരുന്നു. അന്ന് വിഘടവാദവും അതുയര്‍ത്തുന്ന അക്രമങ്ങള്‍ക്കുമാണ് മുന്‍തൂക്കം കൊടുത്തത്. എന്നാല്‍ 2018ല്‍ സ്‌ക്രിപാല്‍ കുടുംബത്തിന് നേരെയുണ്ടായ ആക്രമണമാണ് മാറ്റിചിന്തിപ്പിച്ചത്. റഷ്യയുടെ മുന്‍ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന സെര്‍ഗേ സ്‌ക്രിപാലിനേയും കുടുംബത്തേയും റഷ്യന്‍ ചാരന്മാര്‍ ബ്രിട്ടനിലെ സാലിസ്ബറിയില്‍ വെച്ചാണ് വിഷം നല്‍കി കൂട്ടക്കൊല ചെയ്തത്. റഷ്യയാണ് അന്ന് പ്രധാന ഭീഷണി എന്ന് തിരിച്ചറിഞ്ഞത്.' ജനറല്‍ നിക് കാര്‍ട്ടര്‍ പറഞ്ഞു.

റഷ്യയുടേയും ചൈനയുടേയും ഭീഷണികള്‍ നിസാരമല്ല. ഇന്ന് ആധുനികമായ എല്ലാ മേഖലകളിലും അവര്‍ ഭീഷണിയാണ്. ഭരണരംഗത്തെ എല്ലാ ആയുധങ്ങളും അവര്‍പയറ്റും. ഒരു തുറന്ന യുദ്ധത്തിന് സാദ്ധ്യതയില്ലാത്തതിനാല്‍ അവര്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങളുണ്ടെന്നും കാര്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related News