Loading ...

Home National

കര്‍ണാടക മെഡിക്കല്‍ കോളജിലെ ഫ്രഷേഴ്​സ് പാര്‍ട്ടിയിൽ പങ്കെടുത്ത 281 പേര്‍ക്ക് കോവിഡ്

ബംഗളൂരു: കര്‍ണാടക ധാര്‍വാഡ മെഡിക്കല്‍ കോളജില്‍ 77 പേര്‍ക്ക് കൂടി കോവിഡ് സ്​ഥിരീകരിച്ചു. 281 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.കോളജില്‍ സംഘടിപ്പിച്ച ഫ്രഷേഴ്​സ് പാര്‍ട്ടിയാണ്​ കോവിഡ്​ വ്യാപനത്തിന്​ കാരണമായത്​.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാലത്തലത്തില്‍ പുതിയ രോഗികളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നില്ല. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ നിലവിലെ കോവിഡ് രോഗികള്‍ക്ക്​ ഡിസ്ചാര്‍ജ് ആകാന്‍ കഴിയുകയുള്ളൂ.

മൂന്നു ദിവസം നീണ്ടുനിന്ന ഫ്രഷേഴ്​സ് പാര്‍ട്ടിയാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്നും കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും രണ്ട്​ ഡോസ് കോവിഡ് സ്വീകരിച്ചവരാണെന്നും അധികൃതര്‍ പറഞ്ഞു.

വലിയൊരു ക്ലസ്റ്ററാണ് കോവിഡ് പോസിറ്റീവായി മാറിയതെന്നും വാക്സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് സ്ഥിരീകരിച്ചു എന്നത്​ ആശങ്ക ഉണ്ടാക്കുന്നുവെന്നും വകഭേദം സംഭവിച്ച കോവിഡ് വൈറസാണോ ബാധിച്ചതെന്ന ആശങ്കയുണ്ടെന്നും മണിപ്പാല്‍ ആശുപത്രി ചെയര്‍മാനും സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ് ടീം അംഗവുമായ ഡോ. സുദര്‍ശന്‍ ബല്ലാല്‍ പ്രതികരിച്ചു.

ജനിതകക്രമം വന്ന വകഭേദമാ​ണോയെന്ന് പരിശോധിക്കാന്‍ 113 സംപിളുകള്‍ ബംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്​. ഡിസംബര്‍ ഒന്നിന് ജീനോം സീക്വന്‍സിങ്ങ് പൂര്‍ത്തികരിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കമീഷര്‍ ഡി. രണ്‍ദിപ് അറിയിച്ചു.

നവംബര്‍ 17നാണ്​ കോളജിലെ നവാഗത വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഷേഴ്​സ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് ബാധിതര്‍ കാമ്ബസിന് അകത്തു തന്നെ ക്വാറന്‍റൈനില്‍ കഴിയുകയാണ്​. മുന്‍കരുതലിന്‍റെ ഭാഗമായി രണ്ട് ഹോസ്റ്റലുകളും സീല്‍ ചെയ്തിട്ടുണ്ട്​.

Related News