Loading ...

Home Kerala

ദരിദ്രരില്ലാത്ത കേരളം; മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്​, നേട്ടം കൈവരിച്ചത്​ 2015 -16 കാലയളവില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കുറവ്​ ദരിദ്രരുള്ള സംസ്​ഥാനമെന്ന ബഹുമതി കേരളം സ്വന്തമാക്കിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ അവകാശവാദം തെ​​റ്റ്​.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നേട്ടത്തിന് അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അവകാശപ്പെട്ടത്.

എന്നാല്‍,​ മഹാമാരിക്കും പ്രകൃതി ദുരന്തത്തിനും മുൻപേ  ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ അവസാന വര്‍ഷവും പിണറായി സര്‍ക്കാറിന്‍റെ ആദ്യ ആറുമാസവുമാണ്​ പട്ടിക തയാറാക്കാന്‍ പരിഗണിച്ചതെന്നാണ്​ നിതി ആയോഗ്​ വ്യക്​തമാക്കുന്നത്​. 2015 -16 കാലയളവില്‍ നടത്തിയ കുടുംബാരോഗ്യ സര്‍വെ (എന്‍.എഫ്​.എച്ച്‌​.എസ്​ -04) അടിസ്​ഥാനമാക്കിയാണ്​ നിതി ആയോഗ് ദരിദ്രരുടെ പട്ടിക തയാറാക്കിയത്​.

Related News