Loading ...

Home International

റഷ്യന്‍ പിന്തുണയോ​ടെ യുക്രെയിനിൽ അട്ടിമറി സാധ്യതയുള്ളതായി പ്രസിഡന്‍റ്​ വൊളോദിമിര്‍ സെലന്‍സ്​കി

കിയവ്​: റഷ്യയുടെ പിന്തുണയോടെ ഡിസംബറില്‍ സര്‍ക്കാരിനെതിരെ അട്ടിമറിശ്രമം നടക്കുമെന്ന്​ വിവരം ലഭിച്ചതായി യുക്രെയ്​ന്‍ പ്രസിഡന്‍റ്​ വൊളോദിമിര്‍ സെലന്‍സ്​കി.

ശബ്​ദ സന്ദേശമുള്‍പ്പെടെ തെളിവുമായാണ്​ സെലന്‍സ്​കി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്​.

എന്നാല്‍ അട്ടിമറിയില്‍ റഷ്യന്‍ പിന്തുണയെകുറിച്ച്‌​ അദ്ദേഹം നേരിട്ട്​ സൂചിപ്പിച്ചില്ല. ആരോപണം റഷ്യ തള്ളി. അട്ടിമറി നടത്താന്‍ യാതൊരു പദ്ധതിയുമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. 2014ല്‍ യു​ക്രെയ്​ന്റെ  ക്രീമിയ റഷ്യയുടെ ഭാഗമായതോടെയാണ്​ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായത്​.

Related News