Loading ...

Home National

മിനിമം താങ്ങുവിലയ്ക്കായുള്ള നിയമം ഉടനുണ്ടാകില്ലെന്ന് സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി: മിനിമം താങ്ങുവിലയ്ക്കായുള്ള നിയമം ഉടനുണ്ടാകില്ലെന്ന് സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍.

താങ്ങുവില ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കായി സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമിതിയില്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമുണ്ടാകുമെന്നും നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് ബില്ല് കൊണ്ടുവന്നത്. നരേന്ദ്ര സിങ് തോമര്‍ ബില്ല് സമ്മേളനത്തിന്റെ  ആദ്യ ദിനം തന്നെ അവതരിപ്പിക്കും. കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കില്ലെന്നും കര്‍ഷകര്‍ സമരം അവസാനിപ്പിച്ച്‌ മടങ്ങണമെന്നും കൃഷിമന്ത്രി പറഞ്ഞു.



Related News