Loading ...

Home International

തായ്‌വാനില്‍ വീണ്ടും അമേരിക്കന്‍ ജനപ്രതിനിധികളുടെ സന്ദര്‍ശനം; പ്രതിഷേധം അറിയിച്ച്‌ ചൈന

തായ്‌പേയ്: തായ്‌വാനെ സ്വാതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നയതന്ത്ര നടപടികളില്‍ അരിശംപൂണ്ട്  ചൈന.രണ്ടാം തവണയും അമേരിക്കന്‍ ജനപ്രതിനിധികള്‍ തായ് വാനില്‍ സന്ദര്‍ശനം നടത്തിയതാണ് ബീജിംഗിനെ ചൊടിപ്പിച്ചത്. തായ്‌വാന്‍ കടലിടുക്കില്‍ നിരന്തരപ്രകോപനം നടത്തുന്ന ചൈനയ്‌ക്കെതിരെ അമേരിക്ക നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നാണ് ചൈന പറയുന്നത്.

ഈ മാസം അഞ്ചുപേരടങ്ങുന്ന സംഘമാണ് തായ് വാനിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തായ്‌വാനിലെത്തിയത് എലിസ്സാ സ്ലോട്ട്‌സ്‌കിന്‍, മാര്‍ക് താകാനോ എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം എത്തിയത്. അമേരിക്കയുമായി തായ്‌വാന്‍ വ്യാപാരരംഗത്ത് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. അമേരിക്കയില്‍ തായ് വാന്റെ ഔദ്യോഗിക സ്ഥാനപതി കാര്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുന്നതായി പ്രതിനിധികള്‍ പറഞ്ഞു.

പസഫിക്കിലെ അമേരിക്കയുടെ നിലവിലെ വാണിജ്യബന്ധവും തായ്‌വാനെ ജപ്പാനുമായും ദക്ഷിണകൊറിയയുമായി ബന്ധപ്പെടുത്തിയുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. രണ്ടുവര്‍ഷമായി കൊറോണ കാലത്തെ സാമ്ബത്തിക ഞെരുക്കത്തില്‍ നിന്നും തായ്‌വാനെ വാണിജ്യ മേഖലയിലും ആരോഗ്യമേഖലയിലും സഹായിക്കുക എന്നതാണ് സുപ്രധാന ദൗത്യമെന്നും അമേരിക്കന്‍ പ്രതിനിധികള്‍ അറിയിച്ചു.


Related News