Loading ...

Home National

ബംഗളൂരുവില്‍ വീണ്ടും ഉഗ്രശബ്ദവും പ്രകമ്പനവും; കാരണം അജ്ഞാതം

ബെംഗളൂരു: ജൂലൈയില്‍ ഉണ്ടായത് പോലെ വീണ്ടും ബം​ഗളൂരു ന​ഗരത്തില്‍ സ്ഫോടന സമാനമായ ശബ്ദം.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അനുഭവപ്പെട്ട ഉഗ്രശബ്ദത്തില്‍ ബെംഗളൂരു നഗരം ഞെട്ടി.

ഹെമിംഗപുര, കെങ്കേരി, ജ്ഞാനഭാരതി, രാജരാജേശ്വരി നഗര്‍, കഗ്ഗലിപുര തുടങ്ങിയ പ്രദേശങ്ങളിലാണ് വന്‍ ശബ്ദം കേട്ടത്. കെട്ടിടങ്ങളിലെ ജനല്‍പാളികളിള്‍ ഉള്‍പ്പെടെ ഇതിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു. എന്നാല്‍ ഭൂചലനം അല്ല ഇതെന്നാണ് അധികൃതരുടെ പ്രതികരണം.

ഭൂചലനം ഉണ്ടായിട്ടില്ലെന്ന് കര്‍ണാടക ദുരന്ത നിവാരണ കേന്ദ്രം വ്യക്തമാക്കി. ഈ സമയം സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് പൊലീസും അറിയിച്ചു. 2020 മേയിലും സമാന രീതിയില്‍ പ്രകമ്ബന ശബ്ദം വന്നിരുന്നു. ശബ്ദവേഗത്തെ മറികടന്ന് സൂപ്പര്‍ സോണിക് യുദ്ധവിമാനങ്ങള്‍ പറക്കുമ്ബോള്‍ വായുവിലുണ്ടാകുന്ന തരംഗ വിസ്ഫോടനം ആണ് ഈ ശബ്ദത്തിന് പിന്നില്‍ എന്നാണ് അന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചത്.


Related News