Loading ...

Home International

മെക്​സിക്കോയില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ്​ അപകടത്തില്‍പ്പെട്ട് 19 മരണം

മെക്​സിക്കോ സിറ്റി: തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്​ അപകടത്തില്‍ പെട്ട്​ മെക്​സിക്കോയില്‍ 19 പേര്‍ മരിച്ചു. 32 പേര്‍ക്ക്​ പരിക്കേറ്റു.ബ്രേക്ക്​ നഷ്​ടപ്പെട്ട ബസ്​ ജേക്വിസി​ങ്കോയിലെ ഒരു കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നുവെന്ന്​ അധികൃതര്‍ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ആറുപേരെ ടൊലൂകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവ​രുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌​ കൂടുതല്‍ അറിവില്ല. മിഷോകാനില്‍ നിന്ന്​ ചാല്‍മയിലെ റോമന്‍ കത്തോലിക്ക പള്ളി സന്ദര്‍ശിക്കാനായി പുറപ്പെട്ടതായിരുന്നു തീര്‍ഥാടകര്‍.

ഡിസംബര്‍ 12ന്​ നടക്കാന്‍ പോകുന്ന മതപരമായ ചടങ്ങിനോടനുബന്ധിച്ച്‌​ മെക്​സിക്കോയിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ തിരക്ക്​ അനുഭവപ്പെടുന്നുണ്ട്​. ബൈക്കുകളിലും പഴക്കം ചെന്ന ബസുകളിലും തീര്‍ഥാടകര്‍ എത്തുന്നതോടെ ചിലയിടങ്ങളില്‍ അപകടവും കൂടി.

Related News