Loading ...

Home International

പുതിയ കോവിഡ്​ വകഭേദത്തിന്‍റെ പേര്​ 'ഒമൈക്രോണ്‍'; കൂടുതല്‍ രോഗബാധിതരും ചെറുപ്പക്കാര്‍

ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529)​ 'ഒമൈക്രോണ്‍' എന്ന് പേരിട്ടു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തില്‍ പടരുന്ന ഇനമെന്ന വിഭാഗത്തില്‍പ്പെടുത്തിയത്​. അന്താരാഷ്ട്രതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോണ്‍ എന്ന്​ ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

നിലവില്‍ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെല്‍റ്റ വകഭേദവും à´ˆ വിഭാഗത്തിലാണ്​. അതിവേഗ മ്യൂട്ടേഷൻ  (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക്​ കടക്കാന്‍ സഹായിക്കുന്ന വൈറസി‍െന്‍റ സ്​പൈക്ക്​ പ്രോട്ടീനില്‍ മാത്രം 30 പ്രാവശ്യം മ്യൂട്ടേഷൻ സംഭവിക്കും. കൂടുതല്‍ രോഗബാധിതരും ചെറുപ്പക്കാര്‍.

ഒമൈക്രോണ്‍ പടര്‍ന്നുപിടിക്കുന്നത്​ തടയാന്‍ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. പുതിയ വകഭേദം കണ്ടെത്തിയ വാര്‍ത്തക്ക്​ പിന്നാലെ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞു. ഒമൈക്രോണിന്‍റെ വരവ്​ സ്​റ്റോക്​ മാര്‍ക്കറ്റിലും പ്രതിഫലിച്ചു.

ആദ്യം കണ്ടത്​ ദക്ഷിണാഫ്രിക്കയില്‍

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്​ ജ​നി​ത​ക​മാ​റ്റം വ​ന്ന പു​തി​യ വൈ​റ​സി​നെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ബി.1.1.529 ​ആ​ദ്യം ക​ണ്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ പു​തി​യ ജ​നി​ത​ക വ​ക​ഭേ​ദം പി​ടി​കൂ​ടി​യ​വ​രു​ടെ എ​ണ്ണം നൂ​റോ​ളം വ​രും. പൂ​ര്‍​ണ വാ​ക്​​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്കും പി​ടി​പെ​ട്ടു. ബോ​ട്​​സ്​​വാ​ന​യി​ല്‍ നാ​ല്. ഫൈ​സ​ര്‍ വാ​ക്​​സി​ന്‍ എ​ടു​ത്ത ര​ണ്ടു​പേ​ര്‍​ക്കാ​ണ്​ ഹോ​​ങ്കോ​ങ്ങി​ല്‍ വൈ​റ​സ്​ ബാ​ധ.

എങ്ങനെ ഉണ്ടായി?

എ​ച്ച്‌.​ഐ.​വി/​എ​യ്​​ഡ്​​സ്​ ബാ​ധി​ത​രെ​പ്പോ​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രി​ല്‍ ഉ​ണ്ടാ​യ ക​ടു​ത്ത അ​ണു​ബാ​ധ​യി​ല്‍​നി​ന്നാ​കാം വൈ​റ​സിന്റെ     ജ​നി​ത​ക മാ​റ്റ​മെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ ക​രു​തു​ന്നു. ഹോ​​ങ്കോ​ങ്, ബോ​ട്​​​സ്​​വാ​ന, ഇ​സ്രാ​യേ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞ 'ഒമൈക്രോണ്‍​' ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ച്ചി​രി​ക്കാ​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്.

Related News