Loading ...

Home National

മുംബൈ ഭീകരാക്രമണം; വിചാരണ വേഗത്തിലാക്കണമെന്ന്​ പാക്കിസ്ഥാനോട് ഇന്ത്യ

മുംബൈ ഭീകരാക്രമണവുമായി ബന്ധ​പ്പെട്ട കേസുകളില്‍ വിചാരണ വേഗത്തിലാക്കണമെന്ന്​ പാകിസ്​താനോട്​ ഇന്ത്യ ആവശ്യപ്പെട്ടു.26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ 13ാം വാര്‍ഷികത്തില്‍ പാക്കിസ്ഥാൻ  ഹൈക്കമ്മീഷനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഇന്ത്യ വെള്ളിയാഴ്ച വിളിച്ചുവരുത്തി കേസില്‍ വേഗത്തിലുള്ള വിചാരണക്കായി സമ്മര്‍ദ്ദം ചെലുത്തി.

15 രാജ്യങ്ങളില്‍ നിന്നുള്ള 166 ഇരകളുടെ കുടുംബങ്ങള്‍ ഇപ്പോഴും നീതി കാത്തിരിക്കുകയാണെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യക്കെതിരായ തീവ്രവാദത്തിന് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ അനുവദിക്കില്ലെന്ന പ്രതിജ്ഞ പാലിക്കാന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്​താനോട് ആവശ്യപ്പെട്ടു. നയതന്ത്രജ്ഞന് കൈമാറിയ പ്രത്യേക കുറിപ്പില്‍ ആണ്​ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്​.

'മുംബൈ ഭീകരാക്രമണ കേസില്‍ അതിവേഗ വിചാരണ വേണമെന്ന ഇന്ത്യയുടെ ആഹ്വാനവും ഇന്ത്യക്കെതിരായ ഭീകരതക്ക് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ അനുവദിക്കില്ലെന്ന പ്രതിജ്ഞാബദ്ധത പാലിക്കാന്‍ പാകിസ്​താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കുറിപ്പ് അദ്ദേഹത്തിന് കൈമാറി'- വിദേശകാര്യ മാന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്​ഥന്‍ പറഞ്ഞു.



Related News