Loading ...

Home International

സോവിയറ്റ് തകര്‍ച്ചയ്ക്ക് ശേഷം ആദ്യമായി ജര്‍മ്മനിയിലേക്ക് പട്ടാളത്തെ അയച്ച്‌ ബ്രിട്ടന്‍

ബാള്‍ട്ടിക് രാജ്യങ്ങളില്‍ റഷ്യന്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നതോടെ ബ്രിട്ടീഷ് ടാങ്കുകളും സൈന്യവും ജര്‍മ്മനിയിലേക്ക് തിരിച്ചെത്താനുള്ള ഉത്തരവ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിപ്പിച്ചു.

ശീതയുദ്ധത്തിന്റെ അവസാനത്തില്‍ ജര്‍മ്മനിയില്‍ നിന്നും പതിനായിരക്കണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരെ പിന്‍വലിച്ചിരുന്നു. മൂന്ന് ദശാബ്ദങ്ങള്‍ക്കിപ്പുറമാണ് ഇപ്പോള്‍ വീണ്ടും ബ്രിട്ടീഷ് സൈന്യം ജര്‍മ്മന്‍ മണ്ണില്‍ കാലുകുത്തുന്നത്.

യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈനിക സാന്നിദ്ധ്യത്തിന് ശക്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ നാറ്റോ സഖ്യവും അവരുടെ സൈനിക ബലം മേഖലയില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആശങ്കപ്പെടുന്നതുപോലെ ലാറ്റ്‌വിയ ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലേക്ക് റഷ്യന്‍ കടന്നുകയറ്റമുണ്ടായാല്‍ സത്വര നടപടി കൈക്കൊള്ളുന്നതിനാണ് ഇപ്പോള്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസാണ് ഇക്കാര്യം കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അറിയിച്ചത് വില്‍റ്റ്ഷയറിലെ സൈനിക ക്യാമ്പില്‍ ഇരുന്നാല്‍, പുതിയ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നിദാന്ത പരിശീലനം നടത്തുകയും ചെയ്യുന്ന റഷ്യയെ പോലൊരു ശത്രുവിനെ നേരിടാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞത്.അടുത്തവര്‍ഷം ആദ്യമായിരിക്കും ബ്രിട്ടീഷ് സൈന്യം സെന്‍ട്രല്‍ ജര്‍മ്മനിയിലെ സെന്നേലേഗറില്‍ എത്തുക. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രധാന പരിശീലനകേന്ദ്രമായിരുന്നു ഇവിടം.

യുദ്ധോപകരണങ്ങളും, ആയുധങ്ങളും, യുദ്ധോപകരണങ്ങള്‍ പരിപാലിക്കുന്നതിനായുള്ള സിവിലിയന്‍ കോണ്‍ട്രാക് ടറുമൊക്കെ അടങ്ങിയ വന്‍ സംഘമായിരിക്കും ഇവിടെ എത്തുക. കെനിയയിലും ഒമാനിലും സമാനമായ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി അറിയിച്ചു. മദ്ധ്യ പൂര്‍വ്വ മേഖലയിലും ആഫ്രിക്കയിലും ബ്രിട്ടന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിനായാണിത്. സെന്നെലേഗറില്‍ പരിശീലന ക്യാമ്പ് ഒരുക്കുമ്പോഴും ഏറ്റവും അടുത്തുള്ള ബാള്‍ട്ടിക് രാജ്യാതിര്‍ത്തിയില്‍ നിന്നും 800 മൈല്‍ ദൂരത്തായിരിക്കും സൈന്യം നിലയുറപ്പിക്കുക.



Related News