Loading ...

Home Europe

യൂ​റോ​പ്പി​ല്‍ 5-11 വ​യ​സ്സു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ ഫൈ​സ​ര്‍ വാ​ക്​​സി​ന്​ അ​നു​മ​തി


ബ്ര​സ​ല്‍​സ്​: അ​ഞ്ചു മു​ത​ല്‍ 11 വ​​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ ഫൈ​സ​ര്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തി​ന്​ യൂ​റോ​പ്യ​ന്‍ യൂണിയൻ ഡ്ര​ഗ്​ റെ​ഗു​ലേ​റ്റ​ര്‍ അ​നു​മ​തി.

കോ​വി​ഡിന്റെ  പു​തി​യ ത​രം​ഗ​ത്തി​ല്‍ പ​ത​റി​യ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഇ​തോ​ടെ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കും.

കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ്​ വാ​ക്​​സി​ന്​ ആ​ദ്യ​മാ​യാ​ണ്​ യൂ​റോ​പ്യ​ന്‍ മ​രു​ന്ന്​ ഏ​ജ​ന്‍​സി അ​നു​മ​തി ന​ല്‍​കു​ന്ന​ത്. 2000 കു​ട്ടി​ക​ളി​ല്‍ വാ​ക്​​സി​ന്‍ ന​ല്‍​കി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ കോ​വി​ഡ്​ ത​ട​യു​ന്ന​തി​ല്‍ 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ ഏ​ജ​ന്‍​സി ക​ണ്ടെ​ത്തി.

മ​രു​ന്ന്​ കു​ത്തി​വെ​ക്കുമ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന എ​ന്നി​വ​യാ​ണ്​ പ​ല കു​ട്ടി​ക​ളി​ലു​മു​ണ്ടാ​യ പാ​ര്‍​ശ്വ​ഫ​ലം.
ഓ​സ്​​ട്രി​യ​ന്‍ ത​ല​സ്​​ഥാ​ന​മാ​യ വി​യ​ന​യി​ല്‍ അ​ഞ്ചി​നും 11നു​മി​ടെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങി.

Related News