Loading ...

Home Kerala

നീതി ആയോഗിന്റെ പട്ടികയില്‍ ഇടംപിടിച്ച്‌ കേരളത്തിലെ രണ്ട് നഗരങ്ങള്‍

തിരുവനന്തപുരം: നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ 2021-22 ലെ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ തിരുവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ദാരിദ്ര നിര്‍മാര്‍ജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷിംലയാണ് ഒന്നാം സ്ഥാനം നേടിയത്. കോയമ്പത്തൂര്‍ രണ്ടാമതും ഛണ്ഡിഗഡ് മൂന്നാം സ്ഥാനത്തുമാണ്.കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നഗര വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച നഗരസഭകളെ അഭിനന്ദിക്കുന്നു. കൂടുതല്‍ മികവിലേയ്ക്ക് ഉയരാന്‍ ഈ നേട്ടം പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.




Related News