Loading ...

Home Kerala

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം; ​പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

നൂറിലേറെ സിനിമകള്‍ ആയിരത്തിലേറെ ​ഗാനങ്ങള്‍

അഞ്ചു പതിറ്റാണ്ടോളം നീണ്ടു നില്‍ക്കുന്നതാണ് ബിച്ചു തിരുമലയുടെ സിനിമാ ജീവിതം. ഇതിനോടകം നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. 1972ല്‍ ഭജഗോവിന്ദം സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ശ്യം, എടി ഉമ്മര്‍, രവീന്ദ്രന്‍, ജി ദേവരാജന്‍, ഇളയരാജ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി മനോഹര ഗാനങ്ങള്‍ രചിച്ചു. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു - 1981 ല്‍ തൃഷ്ണ എന്ന ചിത്രത്തിലെ ​ഗാനങ്ങള്‍ക്കും 1991 ലെ കടിഞ്ഞൂല്‍ കല്യാണം എന്നീ സിനിമകളിലെ ​ഗാനങ്ങളുമാണ് അവാര്‍ഡിന് അര്‍ഹരായത്.

1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. സം​ഗീതസംവിധായകനായ സുമന്‍ ശങ്കര്‍ ബിച്ചു ആണ് മകന്‍. പിന്നണി​ഗായിക സുശീലാദേവിയും സം​ഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.





Related News