Loading ...

Home International

വിയന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനില്‍ സൈനിക നടപടി പരിഗണനയിലെന്ന മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍ : വിയന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനില്‍ സൈനിക നടപടി പരിഗണനയിലെന്ന മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് എത്തി.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജന.കെനത്ത് എഫ് മെകന്‍സി ആണ് ഇക്കാര്യം അറിയിച്ചത്. ഏതൊരു സാഹചര്യവും നേരിടാന്‍ യു.എസ് സൈനിക കേന്ദ്രങ്ങള്‍ സജ്ജമാണ്. മേഖലയുടെ സുരക്ഷയും യു.എസ് താല്‍പര്യങ്ങളുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ആണവായുധം സ്വന്തമാക്കുക എന്നതാണ് ഇറാന്റെ പദ്ദതി. അവര്‍ അതിന് തൊട്ടരുകിലെത്തിയെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി പറഞ്ഞു. പിന്നിട്ട അഞ്ചു വര്‍ഷത്തിനുള്ളില്‍ ശക്തിയേറിയ ബാലിസ്റ്റിക് മിസൈല്‍ പ്ലാറ്റ്‌ഫോമിന് ഇറാന്‍ രൂപം നല്‍കിയിട്ടുണ്ട്. മിസൈല്‍ കൃത്യതയോടെ ലക്ഷ്യത്തില്‍ എത്തിക്കാനുള്ള പ്രാപ്തി ഇതിനകം ഇറാന്‍ തെളിയിച്ചതാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി പറഞ്ഞു.






Related News