Loading ...

Home International

ഐസ് റണ്‍വേയില്‍ വിമാനമിറക്കി; അന്റാര്‍ട്ടിക്കയില്‍ ചരിത്രം കുറിച്ച്‌ എയര്‍ബസ് എ 340

കേപ്ടൗണ്‍: അന്റാര്‍ട്ടിക്കയില്‍ ആദ്യമായി വാണിജ്യവിമാനമിറങ്ങി.എയര്‍ബസ് എ340 വിമാനമാണ് മഞ്ഞുപാളികള്‍ക്കിടയില്‍ സജ്ജീകരിച്ച പ്രത്യേക ഐസ് റണ്‍വേയില്‍ ഇറങ്ങിയത്. ഈ മാസം ആദ്യമായിരുന്നു വിമാനത്തിന്റെ സാഹസിക ലാന്‍ഡിങ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്നും യാത്രതിരിച്ച വിമാനം അഞ്ച് മണിക്കൂര്‍ സമയമെടുത്ത് 2500 നോട്ടിക് മൈല്‍ സഞ്ചരിച്ചാണ് അന്റാര്‍ട്ടിക്കയിലെത്തിയത്. വൂള്‍ഫ് ഫാങ് എന്ന ആഡംബര സാഹസിക ക്യാമ്ബിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു വിമാനത്തിന്റെ പറക്കല്‍.

ഐസ് റണ്‍വേയിലെ ലാന്‍ഡിങ് എളുപ്പമായിരുന്നില്ലെന്ന് വിമാനത്തിന്റെ പൈലറ്റും അന്റാര്‍ട്ടിക്കയില്‍ വിമാനമെത്തിച്ച ഹൈ ഫ്‌ളൈ കമ്ബനിയുടെ വൈസ് പ്രസിഡന്റുമായ കാര്‍ലോസ് മിര്‍പുരി പറഞ്ഞു. സഹ പൈലറ്റിന് മറ്റ് വിമാനങ്ങളിലുള്ളതിനേക്കാള്‍ ജോലി അന്റാര്‍ട്ടിക്കയില്‍ ലാന്‍ഡ് ചെയ്യുമ്ബോള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.






Related News