Loading ...

Home National

നീറ്റ്​; മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്​ചയിക്കുന്ന മാനദണ്ഡം മാറ്റുമെന്ന്​ കേന്ദ്രം

ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്​ചയിക്കുന്നതിലെ മാനദണ്ഡം മാറ്റുമെന്ന്​ കേന്ദ്രസര്‍ക്കാര്‍.സുപ്രീംകോടതിയിലാണ്​ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിലപാടറിയിച്ചത്​. നാലാഴ്ചക്കകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്​ തയാറാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇ.ഡബ്ല്യു.എസ്​ മാനദണ്ഡത്തില്‍ മാറ്റം വരുന്നത്​ വരെ നീറ്റ്​ കൗണ്‍സിലിങ്ങുമായി മുന്നോട്ട്​ പോകില്ലെന്നും കേ​ന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. നീറ്റുമായി ബന്ധപ്പെട്ട ചോദ്യം സുപ്രീംകോടതി ഉന്നയിച്ചിരുന്നു.നാലാഴ്ചക്കകം സംവരണം സംബന്ധിച്ച മാനദണ്ഡം മാറ്റുന്നതില്‍ തീരുമാനമെടുക്കുമെന്ന്​ സോളിസിറ്റര്‍ ജനറല്‍ ​തുഷാര്‍ മേത്ത അറിയിച്ചു. തുടര്‍ന്ന്​ കേസ്​ ജനുവരി ആറിന്​ പരിഗണിക്കാനായി കോടതി മാറ്റി.



Related News