Loading ...

Home National

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ദുരിതം തുടരുന്നു

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴ ദുരിതം തുടരുന്നു. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ആന്ധ്രാ പ്രദേശിൽ 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളും 196 താലൂക്കുകളും നാല് നഗരങ്ങളുമാണ് മഴയിൽ തകർന്നത്. 255.5 ശതമാനം അധിക മഴയാണ് ചിറ്റൂർ, കടപ്പ, നെല്ലൂർ, അനന്ത്പൂർ ജില്ലകളിൽ രേഖപ്പെടുത്തിയത്. നാല് ജിലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. മഴക്കെടുതി നേരിടാനായി 1000 കോടി രൂപയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി.

തമിഴ്നാട്ടിലെ വെല്ലൂർ, കാഞ്ചീപുരം, വിഴിപ്പുരം തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും വെള്ളക്കെട്ടും തുടരുന്നുണ്ട്. തീരദേശ മേഖലകൾ, കാവേരി ഡൽറ്റ ജില്ലകൾക്ക് രണ്ടു ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. 26, 27 തീയ്യതികളിൽ ശക്തമായ മഴയുണ്ടാകും. രാമനാഥപുരം. നാഗപട്ടണം ജില്ലകളിൽ അതി ശക്തമായ രണ്ടു ദിവസത്തേക്ക് മഴ പെയ്യും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Related News