Loading ...

Home National

ത്രിപുരയില്‍ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; കനത്ത സുരക്ഷയില്‍ പോളിങ് ബൂത്തുകള്‍

അഗര്‍ത്തല (ത്രിപുര): അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മറ്റ് മുനിസിപ്പല്‍ ബോഡികളിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു.
222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 785 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഈ മാസം ആദ്യം അ​ഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 20 നഗര തദ്ദേശ സ്ഥാപനങ്ങളിലെ മൊത്തം 334 സീറ്റുകളില്‍ 112 എണ്ണത്തിലും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എതിരില്ലാതെ വിജയിച്ചിരുന്നു.


ശേഷിക്കുന്ന 222 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 28ന് നടക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനായി 644 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് പോളിം​ഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ ഒരാഴ്ചയായി സംഘര്‍ഷം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Related News