Loading ...

Home National

ഡല്‍ഹിയില്‍ വിഷവാതക ചോര്‍ച്ച

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിഷവാതക ചോര്‍ച്ച. ആര്‍.കെ പുരത്തിനടുത്തെ ഏക്ത വിഹാറിനടുത്താണ് ചോര്‍ച്ച ഉണ്ടായത്.

വിഷവാതകം കാരണം കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ട അഞ്ചുപേരെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ എങ്ങനെയാണ് വിഷവാതകം ചോര്‍ന്നതെന്നോ, എവിടെ നിന്നാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് ആംബുലന്‍സും അഗ്നിരക്ഷ ടെന്‍ററുകളുമായി ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി എത്തിച്ചേര്‍ന്നെങ്കിലും വിഷവാതകത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ല.

ഏക്താ വിഹാര്‍ പരിസരത്തെ ഗ്യാസ് സിലിണ്ടറുകളില്‍ നിന്നും തീപടര്‍ന്നില്ലെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.




Related News