Loading ...

Home National

എയര്‍ അറേബ്യ ഡല്‍ഹിയിലേക്ക് സര്‍വീസ് ആരംഭിച്ചു

ന്യൂഡല്‍ഹി: ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ അബുദാബിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളിലേക്ക് ഈ മാസം സര്‍വീസ് ആരംഭിച്ചിരുന്നു.

തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ അബുദാബിയില്‍നിന്ന് രാവിലെ 10.35ന് പുറപ്പെട്ട് വൈകിട്ട് 3.20ന് ഡല്‍ഹിയിലെത്തും. തിരിച്ച്‌ വൈകിട്ട് 4ന് പുറപ്പെട്ട് 6.40ന് അബുദാബിയില്‍ എത്തും.

എയര്‍ലൈന്റെ16മത് സെക്ടറാണ് ഡല്‍ഹി. എയര്‍ അറേബ്യ വെബ്സൈറ്റ്, കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്റ് എന്നിവിടങ്ങളില്‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സ് കവറേജും ഉണ്ടായിരിക്കും.






Related News