Loading ...

Home International

ക്രിസ്തുമസ് ആ​ഘോഷം; ​ഗാസയിലെ ക്രിസ്താനികള്‍ക്ക് രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കി ഇസ്രായേല്‍

​ഗാസ മുനമ്പിലെ 500 ക്രിസ്ത്യന്‍ മതസ്ഥര്‍ക്ക് ഇസ്രായേലിലേക്ക് വരാന്‍ അനുമതി. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാ​ഗമായാണ് അനുമതി.

ക്രിസ്തുമസിന്റെ ഭാ​ഗമായി ഇസ്രായേലിലും വെസ്റ്റ് ബാങ്കിലുമുള്ള ബന്ധുക്കളെ കാണാനും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ടാവുമെന്ന് പാലസ്തീനികളുടെ വിഷയം കൈകാര്യം ചെയ്യുന്ന COGAT എന്ന ഇസ്രായേല്‍ സൈന്യത്തിന്റെ വിഭാ​ഗം വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളിലെല്ലാം ​ഗാസയിലെ ക്രിസ്താനികള്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം മൂലം അനുമതി നല്‍കിയിരുന്നില്ല. ക്രിസ്തുവിന്റെ ജന്‍മസ്ഥലമായി ക്രിസ്താനികള്‍ കാണുന്ന ബത്ലഹേം വെസ്റ്റ് ബാങ്കിലാണ്.

അടുത്തിടെ ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മിലുണ്ടായ 11 ദിവസം നീണ്ട സംഘര്‍ഷത്തിനു പിന്നാലെ ​ഗാസ മുനമ്ബില്‍ നിന്നുള്ള പ്രവേശനത്തിനുള്ള കര്‍ശന വിലക്കുകള്‍ ഇസ്രായേല്‍ വീണ്ടും കടുപ്പിച്ചിരുന്നു. 1000 ത്തോളം ക്രിസ്താനികളാണ് നിലവില്‍ ​ഗാസയിലുള്ളത്.




Related News